ആറാട്ട്കടവ് റോഡ് സൗന്ദര്യവത്കരിക്കുന്നു
Posted on: 13 Sep 2015
മഞ്ഞുമ്മല്‍: മഞ്ഞുമ്മല്‍ ആറാട്ട്കടവ് റോഡ് സൗന്ദര്യവത്കരണവും പരിസ്ഥിതി ബോധവത്കരണ ദിനവും മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗാര്ഡിയന് ഏയ്ഞ്ചല്‍സ് പബ്ലൂക് സ്കൂളിന്റെയും നേച്ചര്ക്ലൂബ്ബിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. തമ്പി അറക്കല്‍ അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ ഫാ. ജോസ്ലിന് പീടിയേക്കല്‍, ഏലൂര്‍ നഗരസഭ മുന്‍ചെയര്‍മാന്‍ ജോസഫ് ആന്റണി, ജഫ്രി മാനുവല്‍, സോന ജോസഫ്, മുഹമ്മദ് തസ്ലിം തുടങ്ങിയവര്‍ സംസാരിച്ചു.
മഞ്ഞുമ്മല്‍ റോഡ് വികസിപ്പിക്കുക, സ്കൂളിന് സമീപം ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, സ്കൂള്‍ സമയങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസുകാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് നിവേദനം നല്കി. സ്കൂളിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഉപഹാരസമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.