ആസ്റ്റര്‍ സിക് കിഡ്സ് (ആസ്ക്) ഫൗണ്ടേഷന് തുടക്കമായി
Posted on: 13 Sep 2015
കൊച്ചി: നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി നടത്തിക്കൊടുക്കാനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 'ആസ്റ്റര്‍ സിക് കിഡ്സ് (ആസ്ക്) ചാരിറ്റബിള്‍ സംഘടനയ്ക്ക് രൂപം നല്കി. ചലച്ചിത്ര താരം സായ് പല്ലവി കൊച്ചിയിലെ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആസ്ക് ലോഗോ ആസ്റ്റര്‍ മെഡ്സിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള പുറത്തിറക്കി. ഓരോ വര്‍ഷവും നൂറ് സൗജന്യ പീഡിയാട്രിക് കാര്‍ഡിയാക് ശസ്ത്രക്രിയകള്‍ക്കും ഐസിയുവില്‍ ചികിത്സ ആവശ്യമായ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കുമായി വിഭവ സമാഹരണം നടത്താനാണ് ലക്ഷ്യം. ആസ്പത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്കായി വോളണ്ടിയര്‍ ടീച്ചര്‍മാരെ കണ്ടെത്തുന്നതിനും ടീനേജുകാര്‍ക്കായി ഹോട്ട്ലൈന്‍ കൗണ്‍സലിങ്ങിനും പരിപാടിയുണ്ട്.