എ.കെ.ടി.എ. സ്വയം സഹായ സംഘം ലാഭ വിതരണ മേള നടത്തി

Posted on: 13 Sep 2015



കൊച്ചി: ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലയിലെ എ.കെ.ടി.എ. സ്വയം സഹായ സംഘങ്ങളുടെ ലാഭ വിഹിത വിതരണ മേള തൃപ്പൂണിത്തുറ കൂത്തമ്പലം സ്റ്റേഡിയത്തില്‍ നടന്നു. എക്‌സൈസ്- ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
ടി.ആര്‍. നളിനാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി. ബാബു, തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എം.കെ. പ്രകാശന്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.എന്‍. മധു, എസ്.ബി.ടി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഇ. ധര്‍മരാജ്, എ.കെ.ടി.എ. ജില്ലാ സെക്രട്ടറി എ.എസ്. കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam