കേരള സമാജം ഓണാഘോഷ പരമ്പരയ്ക്ക് ഇന്ന് തുടക്കം
Posted on: 13 Sep 2015
ബെംഗളൂരു: ബെംഗളൂരു കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം. ഏഴ് സോണുകളിലാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരള സമാജം ക േന്റാണ്‍മെന്റ് സോണിന്റെ ആഭിമുഖ്യത്തില്‍ ആര്. ടി. നഗര്‍ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10- ന് ആഘോഷങ്ങള്‍ ആരംഭിക്കും . കേരള സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ , തിരുവാതിരക്കളി, മോഹിനിയാട്ടം, ഓണസദ്യ എന്നിവ നടക്കും. വൈകിട്ട് നാല് മണിക്ക് കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ ചെയര്മാന് വി. എല്‍. ജോസഫ് അധ്യക്ഷത വഹിക്കും. ആഘോഷംകേരള ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കര്‍ണാടക ആഭ്യന്തര മന്ത്രി കെ. ജെ. ജോര്‍ജ്, മന്ത്രിമാരായ റോഷന് ബേഗ്, കൃഷ്ണ ബൈര ഗൗഡ, എം. എല്‍. എ. മാരായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, ജഗദീഷ് കുമാര്‍, സാമൂഹിക പ്രവര്‍ത്തക ഷാനിമോള്‍ ഉസ്മാന്, എന്നിവര്‍ വിശിഷ്ടാതിഥികളാകും. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തുഷാര്‍ നയിക്കുന്ന മെഗാ ഗാനമേളയും നടക്കുമെന്ന് ആഘോഷകമ്മിറ്റി കണ്‍വീനര്‍ രാധാ രാജഗോപാല്‍ അറിയിച്ചു . കേരള സമാജം ഓഗസ്റ്റ് 15,16 തീയതികളില്‍ നടത്തിയ കര്‍ണാടക സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കുമുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 9845767640
ബെംഗളൂരു: കൈരളി നികേതന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് അധ്യാപക ദിനം ആഘോഷിച്ചു. കെ. എന്‍. ഇ. ട്രസ്റ്റ് പ്രസിഡന്റ് ഡോ. കെ. സി. സാമുവല്‍ അധ്യക്ഷത വഹിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു .
കെ. എന്‍. ഇ. ട്രസ്റ്റ് സെക്രട്ടറി സുധാകരന് രാമന്തളി , കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ , പി ദിവാകരന്, ട്രസ്റ്റിമാരായ സതീഷ് കുമാര്‍, ജയ്ജോ ജോസഫ്, സി. എച്ച്. പത്മനാഭന്, ശാന്ത കുമാരി, ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.
ഈ മാസം വിരമിക്കുന്ന ഹൈസ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മേരി ഇസബെല്ലയെ യോഗത്തില്‍ ആദരിച്ചു. ഓണസദ്യയുംനടന്നു .