വാറ്റു സംഘം പിടിയില്‍

Posted on: 13 Sep 2015



കൊച്ചി : മുളവുകാട് ഭാഗത്ത് ചാരായം വാറ്റു നടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. മുളവുകാട് കള്‍ച്ചറല്‍ ഫൈന്‍ ആര്‍ട്‌സ് റോഡ് പുത്തന്‍പുരയില്‍ നിതിന്‍കുമാര്‍, മുളവുകാട് പടിപ്പുരയ്ക്കല്‍ മാത്തന്‍തറ ഷാബു, മുളവുകാട് തെരീപ്പറമ്പില്‍ അനൂപ് എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.
മുളവുകാട് വടക്ക് ടവര്‍ലൈനിന് സമീപം ഒരു വ്യക്തിയുടെ പണിതീരാത്ത വീട്ടിനുള്ളില്‍ ചാരായം വാറ്റുകയായിരുന്നു. ഇവരില്‍ നിന്നും നൂറ് ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ വാറ്റിയ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഷാഡോ എസ്‌ഐ കെ.എം.സജീവ്, എസ്‌ഐ നിത്യാനന്ദ പൈ, മുളവുകാട് എസ്‌ഐ വിജയന്‍തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

More Citizen News - Ernakulam