സപ്തംബര്‍ 21ന് സത്യാഗ്രഹ സമരം

Posted on: 13 Sep 2015കൊച്ചി: 2015 ആഗസ്റ്റ് 12 മുതല്‍ മേധാപട്കറുടെ നേതൃത്വത്തില്‍ നര്‍മദ താഴ്വരയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍.എ.പി.എം. (നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്) സംസ്ഥാന ഘടകം 21ന് 10 മുതല്‍ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും.
നര്‍മദ താഴ്വരയിലെ 40,000 ത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങളെ നര്‍മദ ഡാമിന്റെ ഉയരം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയിലാക്കുന്നതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആദിവാസികളാണ് ബട്വാനി ഗ്രാമത്തില്‍ സമരരംഗത്തുള്ളത്.
കൊച്ചിയില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ സമര പ്രവര്‍ത്തകര്‍ പങ്കെടുക്കും.

More Citizen News - Ernakulam