ശുചീകരണം നടത്തി

Posted on: 13 Sep 2015



അമ്പലമേട്: ബിപിസിഎല്‍ കൊച്ചി റിഫൈനറി ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അമ്പലമുകള്‍ പ്രധാനകവാടം മുതല്‍ എച്ച്ഒസി ജങ്ഷന്‍ വരെ റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കി. സ്വഛ് ഭാരത് മിഷന്റെ ഭാഗമായി എച്ച്.ആര്‍. വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഐആര്‍ഇപി ജനറല്‍ മാനേജര്‍ പി.എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, ദേശീയ വോളബോള്‍ താരം കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam