അങ്കമാലി-മാഞ്ഞാലി തോട് നവീകരണം: ഉദ്ഘാടനം 14ന്
Posted on: 13 Sep 2015
മേയ്ക്കാട്: ജനങ്ങളുടെ ചിരകാല അഭിലാഷമായ അങ്കമാലി-മാഞ്ഞാലി തോടിന്റെ രണ്ടാംഘട്ടം നവീകരണത്തിന് സപ്തംബര്‍ 14ന് തുടക്കമാകും. വൈകീട്ട് 5ന് മധുരപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് നിര്‍മാണ ഉദ്ഘാടനം നടത്തും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനാകും.
രണ്ടാം ഘട്ടം നവീകരണത്തിന് 14 കോടി രൂപയാണ് ചെലവിടുന്നത്. വെട്ടിപ്പുഴക്കാവ് മുതല്‍ മധുരപ്പുറം പാലം വരെ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ 40 മീറ്റര്‍ വീതിയില്‍ തോട് താഴ്ത്തും. ഇരുവശവും മണ്ണിട്ട് ബണ്ട് നിര്‍മിക്കും.
പാലം മുതല്‍ മാഞ്ഞാലി വരെ ലീഡിങ് ചാനല്‍ പണിയും. പദ്ധതിവഴി തോടിന് ഇരുവശത്തും ഏക്കറുകണക്കിന് സ്ഥലത്ത് നെല്ല്, പച്ചക്കറി കൃഷി ചെയ്യുകയാണ് ലക്ഷ്യം. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. രണ്ട് വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.