മഴുവന്നൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 13 Sep 2015കോലഞ്ചേരി : യൂത്ത് കോണ്‍ഗ്രസ് മഴുവന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്​പര്‍ശം 2015 എന്ന പേരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.കോലഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹകരിച്ച് മഴുവന്നൂര്‍ എം.ആര്‍.എസ്.വി. ഹൈസ്‌കൂളില്‍ നടത്തിയ ക്യാമ്പ് ഡി.സി.സി.വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍ വാസു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി,മണ്ഡലം പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, ഡോ.ജീമോന്‍.കെ.സാം എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ 240 പേര്‍ രോഗ പരിശോധന നടത്തി.25 ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായി.

More Citizen News - Ernakulam