മൂന്നാര്‍ തൊഴിലാളി സമരം: സി.പി.എം. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു - ചെന്നിത്തല

Posted on: 13 Sep 2015



കൊച്ചി: മൂന്നാര്‍ തൊഴിലാളി സമരത്തില്‍ സി.പി.എം. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഈ തൊഴിലാളി സമരം രാഷ്ട്രീയവത്കരിച്ച് തൊഴിലാളികളെ സി.പി.എം. വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കില്ല. ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കും. ഞായറാഴ്ച ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam