കുറുമാലി പാലത്തില്‍ ഗര്‍ഡര്‍ മാറ്റം; തീവണ്ടികള്‍ക്ക് നിയന്ത്രണം

Posted on: 13 Sep 2015കൊച്ചി: പുതുക്കാട്-ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയിലെ കുറുമാലി പാലത്തില്‍ ഗര്‍ഡര്‍ മാറ്റം നടക്കുന്നതിനാല്‍ സപ്തംബര്‍ 16 ന് തീവണ്ടി നിയന്ത്രണം ഉണ്ടായിരിക്കും. എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 6ന് പുറപ്പെടുന്ന എറണാകുളം-ഗുരുവായൂര്‍ എക്‌സ്​പ്രസ്, ഗുരുവായൂരില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
സപ്തംബര്‍ 15 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന അമൃത എക്‌സ്​പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടും. തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്​പ്രസ് ഒരു മണിക്കൂറും എറണാകുളം കണ്ണൂര്‍ എക്‌സ്​പ്രസ് 15 മിനിട്ടും വൈകിയോടും.
ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്​പ്രസ് 16ന് ഷെഡ്യൂള്‍ സമയപ്രകാരം ഗുരുവായൂരില്‍ എത്തിച്ചേരും. എറണാകുളത്ത് മൂന്ന് മണിക്കൂര്‍ പിടിച്ചിടാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം-മംഗളൂരു എക്‌സ്​പ്രസ്, ടര്‍കി എക്‌സ്​പ്രസ്, െബംഗളൂരു-കൊച്ചുവേളി എക്‌സ്​പ്രസ്, മുബൈ സി.എസ്.ടി. കന്യാകുമാരി എക്‌സ്​പ്രസുകള്‍ സ്റ്റേഷനുകളില്‍ 30 മിനിട്ട് പിടിച്ചിടും.

More Citizen News - Ernakulam