കൊച്ചിയില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ യോഗം
Posted on: 13 Sep 2015
ആലുവ: വിവിധ സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പാര്‍ലമെന്ററി ഹൗസ് കമ്മിറ്റിയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നു. നെടുമ്പാശ്ശേരി ഫ്ളോറ ഓഡിറ്റോറിയത്തിലാണ് കമ്മിറ്റിയുടെ യോഗം നടന്നത്. വിവിധ സേവന മേഖലകളില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജസ്ഥാനില്‍ നിന്നുള്ള എം.പി. അര്ജുന് റാം മെഹ്വാളിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഹൗസ് കമ്മിറ്റിയിലുള്ളത്. ഇന്ത്യന്‍ റെയില്‍വേ, ബി.എസ്.എന്‍.എല്‍., എയര്‍ ഇന്ത്യ, എന്‍.എച്ച്.എ.ഐ., സി.ഐ.എസ്.എഫ്., യൂണിയന്, എസ്.ബി.ടി., കാനറാ തുടങ്ങിയ ബാങ്കുകള്‍ എന്നീ 12 മേഖലകളില്‍ നിന്നുള്ള പ്രതിനിധികളാണെത്തിയത്.
ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷം ലോക്സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.