സമ്പൂര്‍ണ മദ്യനിരോധത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് എം.എല്‍.എ.

Posted on: 13 Sep 2015ആലുവ: സമ്പൂര്‍ണ മദ്യനിരോധത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അന്‍വര്‍സാദത്ത് എം.എല്‍.എ. പറഞ്ഞു. കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഇസാബില്‍ അബ്ദുള്‍കരീം, സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, ഡി.സി. സാജന്‍, രാജന്‍ കൊരമ്പേത്ത്, അഡ്വ. സുജാത വര്‍മ്മ, ഫാ. ഡോ. തോമസ് ചകിയില്‍, പ്രൊഫ. വിന്‍സെന്റ് മാളിയേക്കല്‍, പ്രൊഫ. സി. മാമ്മച്ചന്‍, പപ്പന്‍ കുന്നാട്ടി, സിബിന്‍ ഇടുക്കി, മാധവ കൈമള്‍, മുംതാസ് കോട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam