ക്രഷര്‍-ക്വാറി ഉടമകളുടെ സമരം നാളെ മുതല്‍
Posted on: 13 Sep 2015
അങ്കമാലി: കരിങ്കല്‍ ഉല്പാദന മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്്് ഓള് കേരള ക്രഷര്‍- ക്വാറി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 മുതല്‍ ഉല്പാദനവും വിപണനവും നിര്ത്തിവച്ച്് അനിശ്ചിതകാല സമരം തുടങ്ങും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ കരിങ്കല്‍ ഖനനം നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. ഇത്തരം സാഹചര്യത്തില്‍ കരിങ്കല്ലിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് പെര്‍മിറ്റ് ക്വാറികള്‍ക്ക് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നിയമ ഭേദഗതി വരുത്തുന്നതു വരെ സമരം തുടരുമെന്ന് ക്രഷര്‍- ക്വാറി ഉടമകളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്മാന് ഇ.കെ. അലി മെയ്തീന് ഹാജി, കണ്‍വീനര്‍ വെള്ളിലഴകം പ്രസാദ്, മുന്‍ എം.എല്‍.എ. എ.എം. യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.