വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഇന്ന്‌

Posted on: 13 Sep 2015കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്ര ഞായറാഴ്ച നടക്കും.
വരാപ്പുഴ അതിരൂപത ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനിലുമായി ഒത്തുചേര്‍ന്ന ശേഷം തീര്‍ത്ഥാടകര്‍ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നീങ്ങും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ യുവജന പ്രതിനിധികള്‍ക്ക് പതാക കൈമാറികൊണ്ട് തീര്‍ത്ഥാടനം ഫ്ലഗ് ഓഫ് ചെയ്യും. വരാപ്പുഴ അതിരൂപതയിലെ 52 ഓളം സംന്യാസ സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന ലോഗോയും വഹിച്ച് സംന്യസ്ഥര്‍ തീര്‍ത്ഥയാത്രയ്ക്ക് നേതൃത്വം വഹിക്കും. സപ്തംബര്‍ 16 മുതല്‍ 24 വരെയാണ് വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍.

More Citizen News - Ernakulam