ദേശീയ സെമിനാര്‍
Posted on: 13 Sep 2015
ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ഇന്ഗ്രേറ്റിങ് ടാക്സോണമി ടു ഡി.എന്‍.എ. ബാര്‍ ക്രോസിങ്' എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടത്തി. ശാസ്ത്രജ്ഞനായ ഡോ. യോഗേഷ് എസ്. ശൗചെ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റര്‍ കാര്‍മലി, ഡോ. കെ. സീമ, ഡോ. അനു ആന്റോ എന്നിവര്‍ സംസാരിച്ചു. ഡോ. വി.കെ. വെങ്കിട്ടരമണി, ഡോ. ഷെറിന്, സോണിയ കുബെലിയോ, ഡോ. മാത്യു എം.ജെ, ഡോ. ദിവ്യ പി.ആര്, ഡോ. ജോയ്സ് ജോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.