ഗുരുനിന്ദയ്ക്കെതിരെ പ്രതിഷേധം
Posted on: 13 Sep 2015
പോത്താനിക്കാട്: ഗുരുവിനെ അധിക്ഷേപിച്ചതില്‍ തട്ടേക്കാട് ഭഗവാന് ആദി തിരുവള്ളുവര്‍ ജ്ഞാനമഠം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിഷേധിച്ചു. ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി ശിവാചാര്യ മഠപതി കൂവള്ളൂര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് രാജു പാറയ്ക്കല്‍, കുഞ്ഞുമോന് അട്ടിക്കളം,മഠാധിപതി ദര്ശാചാര്യര് എന്നിവര്‍ സംസാരിച്ചു.
പിറവം: കണ്ണൂരില്‍ ബാലസംഘം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശ്ശില്‍ തറച്ച ദൃശ്യം അവതരിപ്പിച്ചതിലും തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തതിലും നാമക്കുഴി എസ്എന്‍ഡിപി യോഗം ശാഖ പ്രതിഷേധിച്ചു. യോഗത്തില്‍ ശാഖാ പ്രസിഡന്റ് മോഹന്‍ദാസ് മുകുന്ദന് അധ്യക്ഷനായി. സെക്രട്ടറി വാസുദേവന്‍ കുന്നേല്‍, കെ.കെ. കേശവന്, കെ. അഖിലേശ്വരന്‍, ശശീന്ദ്രന് ചാക്കിരിക്കാട്ടില് എന്നിവര്‍ സംസാരിച്ചു.