ട്രോമ കെയര്‍ ദിനാചരണം
Posted on: 13 Sep 2015
ആലുവ: കേരള ആക്ഷന്‍ ഫോഴ്സിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ട്രോമ കെയര്‍ ദിനം ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി ട്രോമ കെയര്‍ പരിശീലനവും നടത്തി. ആലുവ സി.ഐ ടി.ബി. വിജയന് ഉദ്ഘാടനം ചെയ്തു. ഡോ. സി.എം. ഹൈദരാലി, എ.എസ്. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം. സുരേഷ് ട്രോമ കെയര്‍ പരിശീലന ക്ലാസ് നയിച്ചു.