21 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Posted on: 13 Sep 2015



പറവൂര്‍: 21 ഗ്രാം കഞ്ചാവുമായി വില്പനയ്ക്ക് എത്തിയ യുവാവിനെ പറവൂര്‍ എക്‌സൈസ് സംഘം പിടികൂടി. ചാലക്കുടി അണ്ണല്ലൂര്‍ ആനപ്പാറ തച്ചനാടന്‍ വീട്ടില്‍ സനൂപിനെ (23) യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. ശ്യാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പറവൂര്‍ താലൂക്ക് ഗവ. ആശുപത്രി പരിസരത്ത് ചുറ്റിനടന്ന് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

More Citizen News - Ernakulam