ആംബുലന്‍സ് മീഡിയനില്‍ ഇടിച്ചുകയറി അപകടത്തില്‍ പെട്ടു; രോഗി റോഡില്‍ കുടുങ്ങി

Posted on: 13 Sep 2015അങ്കമാലി: ആംബുലന്‍സ് മീഡിയനില്‍ ഇടിച്ചുകയറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന്്് രോഗി ഒന്നര മണിക്കൂറോളം നേരം റോഡില്‍ കുടുങ്ങി. ചാലക്കുടിയില്‍ നിന്നും ഇടപ്പള്ളി അമൃത ആസ്​പത്രിയിലേയ്ക്ക്്്് പോയ ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.ശനിയാഴ്ച വൈകീട്ട്്് 3.35ന് ദേശീയപാതയില്‍ കറുകുറ്റിയിലായിരുന്നു അപകടം.നിയന്ത്രണം വിട്ട്്് മീഡിയനില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന്്് ആംബുലന്‍സിന്റെ മുന്‍ചക്രം പൊട്ടി.ആംബുലന്‍സ് റോഡില്‍ കുടുങ്ങിയതിനാല്‍ ദേശീയപാതയില്‍ ഗതാഗത തടസ്സവും ഉണ്ടായി. രോഗിയെ കൊണ്ടുപോകാന്‍ മറ്റൊരു ആംബുലന്‍സ് ഏര്‍പ്പാടാക്കിയെങ്കിലും ഓക്‌സിജന്‍ അടക്കമുള്ള അത്യാഹിത വിഭാഗ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഈ ആംബുലന്‍സ് മടക്കി അയച്ചു.പിന്നീട് അമൃത ആസ്​പത്രിയില്‍ നിന്നും അത്യാഹിതവിഭാഗ സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് എത്തി അഞ്ചോടെ രോഗിയെ ആസ്​പത്രിയിലേയ്ക്ക്്്് കൊണ്ടുപോയി.

More Citizen News - Ernakulam