സ്‌കൂള്‍ബസ് വര്‍ക്ക്‌ഷോപ്പില്‍ വെച്ച് കത്തിനശിച്ചു

Posted on: 13 Sep 2015



ആലുവ: വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തി. കുന്നുകര എം.ഇ.എസ്. സ്‌കൂളിന്റെ മിനിബസ്സാണ് ഇന്നലെ അഗ്നിക്കിരയായത്. ദേശീയപാതയില്‍ തോട്ടയ്ക്കാട്ടുകരയില്‍ സാഗര്‍ എന്നയാളുടെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവം.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും പിന്നീട് ആലുവയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി തീയണച്ചു. ബസ്സിന്റെ ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

More Citizen News - Ernakulam