മാഞ്ഞാലിത്തോടിന്റെ രണ്ടാംഘട്ട വികസനം: ജനകീയ ഉദ്ഘാടനം നടത്തി

Posted on: 13 Sep 2015അങ്കമാലി: അങ്കമാലി-മാഞ്ഞാലി തോടിന്റെ വെട്ടിപ്പുഴക്കാവ് ശ്രീ ഭഗവതിക്ഷേത്രം മുതല്‍ മധുരപ്പുറം പാലം വരെയുള്ള ഭാഗത്തെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികളുടെ ജനകീയ ഉദ്ഘാടനം നടത്തി. 79 വയസ്സുള്ള കര്‍ഷകനായ തലക്കുളം കുട്ടപ്പന്‍ ആണ് പീച്ചാനിക്കാട് ഐക്കാട്ട് കടവില്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. അങ്കമാലി നഗരസഭയിലും പാറക്കടവ് പഞ്ചായത്തിലുമായാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി യുഡിഎഫ് നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം അങ്കമാലി നിയോജക മണ്ഡലത്തിന് പുറത്ത് കൊണ്ടുവെച്ചു എന്നാരോപിച്ചാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ ഉദ്ഘാടനം നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചതിലൂടെ 2.5 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. അങ്കമാലി നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, കൗണ്‍സിലര്‍മാരായ എ.എന്‍. ഹരി, എം.എസ്. ഗിരീഷ്‌കുമാര്‍, ടി.ജി. ബേബി, കെ.ഒ. ദേവസ്സിക്കുട്ടി, പാറക്കടവ് പഞ്ചായത്ത്് അംഗങ്ങളായ ജിഷ ശ്രീധരന്‍,റീന രാജന്‍,എല്‍ഡിഎഫ് നേതാക്കളായ പി.ജെ.വര്‍ഗീസ്, കെ.കെ.ഷിബു, ടി.ജെ.ജോണ്‍സണ്‍, പി.എന്‍.കുമാരന്‍, കെ,ഐ.കുര്യാക്കോസ്, ബിജു പൗലോസ്, പൗലോസ് പള്ളിപ്പാട്ട്്്, ജെറി മഞ്ഞളി, ഡെന്നി തെറ്റയില്‍,രാജീവ് അങ്കമാലി, ആന്റണി തെങ്ങുംതറ, സനല്‍ മൂലന്‍കുടി തുടങ്ങിയവര്‍ ജനകീയ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 14.5 കോടി രൂപയാണ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

More Citizen News - Ernakulam