്നേത്ര ബോധവത്കരണ യജ്ഞം സമാപിച്ചു
Posted on: 13 Sep 2015
അങ്കമാലി; കാഴ്ച പോലെ തന്നെ പ്രധാന്യമുള്ളതാണ് ഉള്കാഴ്ചയെന്നും കാഴ്ച തകരാര്‍ ഉളളവര്‍ അനുഭവിക്കുന്ന മനോവേദന മനസ്സിലാക്കാന്‍ ഈ ഉള്‍കാഴ്ചയാണ് വേണ്ടതെന്നും സിനിമ നടന് ഹരിശീ അശോകന് അഭിപ്രായപ്പെട്ടു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി ദേശീയ നേത്രപക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നേത്ര ബോധവത്കരണ യജ്ഞത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള നേത്ര ബാങ്ക് അേസാസിയേഷന്‍ പ്രസിഡന്റും ആശുപത്രി ഡയറക്ടറുമായ ഫാ.ഡോ.പോള്‍.വി.മാടന് അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് ചെറിയാന്, ഡോ.സനിത സത്യന്, പോലീസ് സബ് ഇന്‍സ്പെക്ടര്‍ മൊയ്തിന് കുഞ്ഞ്, എം. എസ്. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ഹരിശ്രീ അശോകന് തന്റെയും കുടുംബത്തിന്റെയും നേത്രദാന സമ്മത പത്രം ആശുപത്രി ഡയറക്ടറെ ഏല്‍പ്പിച്ചു.