എസ്.എന്‍.ഡി.പി. യോഗം നേതാക്കള്‍ക്ക് ഇന്ന് മൂവാറ്റുപുഴയില്‍ സ്വീകരണം
Posted on: 13 Sep 2015
മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ യോഗം നേതാക്കള്‍ക്ക് ഞായറാഴ്ച മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. എസ്. എന്‍.ഡി.പി. മൈതാനിയില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും.
യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷനാകും. 'കാരുണ്യസ്പര്‍ശം' പദ്ധതി ഡോ. എം. എന്‍. സോമന് ഉദ്ഘാടനം ചെയ്യും. സ്കൂട്ടര്‍ ലോണ്‍ വിതരണം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.