ലക്ഷദ്വീപ് സംഘം ഇന്ന്്് ഹജ്ജിനായി യാത്ര തിരിക്കും

Posted on: 13 Sep 2015നെടുമ്പാശ്ശേരി: ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ ശനിയാഴ്ച നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ എത്തി. ലക്ഷദ്വീപില്‍ നിന്ന് 298 പേര്‍ക്കാണ് ഈ വര്‍ഷം കേരള ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനു പോകാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ആദ്യം അനുമതി ലഭിച്ച 294 പേരെയാണ് ഞായറാഴ്ച യാത്രയാക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘത്തില്‍ പെട്ട അലിയാര്‍ കുഞ്ഞ്്് ഹൃദയാഘാതത്തെ തുടര്‍ന്ന്്് മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയും യാത്ര ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്ന്്് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിച്ച 2 പേര്‍ക്ക്്് പകരം അവസരം നല്‍കിയിരിക്കുകയാണ്. സംഘത്തിലെ ബാക്കിയുള്ള 2 പേര്‍ അടുത്ത ദിവസം യാത്ര തിരിക്കും. ലക്ഷദ്വീപ് സംഘം വ്യാഴാഴ്ച കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിയതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ യാത്ര തിരിക്കുന്നത്. ഇവരെ കൂടാതെ മാഹിയില്‍ നിന്നുള്ള 39 പേരും കോഴിക്കോട്ടു നിന്നുള്ള 5 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഞായറാഴ്ചത്തെ വിമാനത്തില്‍ യാത്രയാകുന്നത്. ശനിയാഴ്ച ഒരു കുട്ടിയടക്കം 341 പേരാണ് ഹജ്ജിനായി യാത്ര തിരിച്ചത്.

More Citizen News - Ernakulam