ഇപിഎഫ് പെന്‍ഷന്‍; ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കി

Posted on: 13 Sep 2015കൊച്ചി: ഇപിഎഫ് പെന്‍ഷന്‍ ഉടനെ വര്‍ധിപ്പിക്കണമെന്നും വര്‍ധിപ്പിച്ച പെന്‍ഷന്‍ എല്ലാവര്‍ക്കും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഇപിഎഫ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവ് പി.സി.തോമസിന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നിവേദനം നല്‍കി.
ഫെഡറേഷന്‍ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദാസ് മനപ്പിള്ളി, മുന്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് വി.കെ.ശ്രീധരന്‍, എന്‍.എന്‍.ശങ്കരന്‍ നമ്പ്യാര്‍, ടി.എസ്. നാരായണന്‍ എന്നിവര്‍ സംയുക്തമായി എറണാകുളം ടൗണ്‍ഹാളില്‍ പി.ടി.ചാക്കോ ജന്മശതാബ്ദി ചടങ്ങില്‍ വെച്ചാണ് നിവേദനം നല്‍കിയത്.

More Citizen News - Ernakulam