തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ബ്ലോക്ക് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിക്കുന്നു

Posted on: 13 Sep 2015കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും വിപുലമായ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടത്തുവാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് കണ്‍വെന്‍ഷനുകള്‍ക്കുശേഷം ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വമ്പിച്ച ജില്ലാ പ്രവര്‍ത്തകസമ്മേളനം നടത്തും. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എന്‍.പി. മൊയ്തീന്‍, കെ.ടി. ബോസ്, കെ.എ. സെബാസ്റ്റ്യന്‍, പി.എ. അബ്ദു, കെ.ടി. ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 17ന് വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി, ആലുവ, 18ന് അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, 19ന് തൃപ്പൂണിത്തുറ, പിറവം കുന്നത്തുനാട്, തൃക്കാക്കര, 20ന് എറണാകുളം, കൊച്ചി എന്നിവിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് അറിയിച്ചു.

More Citizen News - Ernakulam