ബാലചന്ദ്ര മേനോന് ഹൃദ്യമായ വരവേല്പ്‌

Posted on: 13 Sep 2015ഓഡിയോ സിഡി പ്രകാശനം ചെയ്തു


വൈറ്റില: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തേക്ക് തിരിച്ച് വരുന്ന സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് ഹൃദ്യമായ വരവേല്പ് . കൊച്ചിലെ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സര്‍ഗാത്മക സായാഹ്നത്തില്‍ സംഗീത-സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പ്രതിഭകള്‍ പങ്കെടുത്തു.
'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമാ സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയുമാണ് മേനോന്‍ വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചുവരുന്നത്. ചടങ്ങില്‍ ചിത്രത്തിന്റെ ഓഡിയോ സി.ഡി.യുടെ പ്രകാശന കര്‍മ്മവും നടന്നു. മാതൃഭൂമി മ്യൂസിക്കാണ് ഓഡിയോ സിഡി പുറത്തിറക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
ചടങ്ങില്‍ സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററെ ബാലചന്ദ്രമേനോന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കാലഘട്ടത്തിന് ആവശ്യമായ കഥകളെഴുതി കാലത്തെ അതിശയിപ്പിച്ച കലാകാരനാണ് ബാലചന്ദ്ര മേനോനെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.
സംഗീത സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗീത സംവിധായകന്‍ പൂവച്ചല്‍ ഖാദര്‍, ആലപ്പി രംഗനാഥ്, തമ്പി കണ്ണന്താനം, രവീന്ദ്രന്‍, മേനോന്റെ പുതിയ ചിത്രത്തിലെ നായിക ശ്രീധന്യ, നിര്‍മ്മാതാവ് കെ.ബി.ആര്‍. നായര്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam