കറുകടത്ത് പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച
Posted on: 13 Sep 2015
30,000 രൂപയുടെ ക്യാമറ നഷ്ടപ്പെട്ടു
കോതമംഗലം: കറുകടത്ത് പൂട്ടിക്കിടന്ന വീട് കുത്തി ത്തുറന്ന് കവര്‍ച്ച. കറുകടം കൊറ്റാന്ചേരി ഏലിയാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുപ്പതിനായിരം രൂപ വിലപ്പിടിപ്പുള്ള ക്യാമറ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍ ഭാഗത്തെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷണം.
രണ്ട് അലമാരിയുടെ പൂട്ടും കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
ഏലിയാസും കുടുംബവും ബന്ധുക്കള്‍ക്കൊപ്പം വെള്ളിയാഴ്ച കുട്ടിക്കാനത്തിന് യാത്ര പോയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8.30ന് അയല്‍വീട്ടിലെ ഒരാള്‍ പാചകവാതക സിലിണ്ടറുമായി എത്തിയപ്പോള്‍ മുന്‍ഭാഗത്തെ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഏലിയാസിനെ വിവരം അറിയിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ഒരു കോടാലി പിന്‍ഭാഗത്തെ കതകിന് സമീപം ചാരിവെച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് ഏലിയാസും കുടുംബവും എത്തി പരിശോധിച്ചപ്പോള്‍ ക്യാമറ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളുവെന്ന് പോലീസിനെ അറിയിച്ചു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.