പള്ളികളില്‍ സ്ലീബ പെരുന്നാള്‍ തുടങ്ങി

Posted on: 13 Sep 2015അങ്കമാലി: അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ സ്ലീബ പെരുന്നാള്‍ തുടങ്ങി. ഫാ.വര്‍ഗീസ് തൈപ്പറമ്പില്‍ പെരുന്നാളിന് കൊടിയേറ്റി.ഞായറാഴ്ച രാവിലെ 7നും 8.30നും വിശുദ്ധ കുര്‍ബാന.തിങ്കളാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് പ്രദക്ഷിണം,സ്ലീബ എഴുന്നള്ളിപ്പ്്,നേര്‍ച്ച എന്നിവ ഉണ്ടാകും.
അങ്കമാലി: കരയാംപറമ്പ് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ സ്ലീബ പെരുന്നാളും കിഴക്കേ കുരിശിന്‍ തൊട്ടിയുടെ പ്രതിഷ്ഠ വാര്‍ഷികാഘോഷവും തുടങ്ങി. ഫാ.എല്‍ദോ മാത്യു തേലപ്പിള്ളി പെരുന്നാളിന് കൊടിയേറ്റി.ഞായറാഴ്ച രാവിലെ 8.30ന് മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് പ്രദക്ഷിണം,നേര്‍ച്ച എന്നിവ ഉണ്ടാകും.
നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ സ്ലീബ പെരുന്നാള്‍ ആഘോഷം തുടങ്ങി. ഫാ.വര്‍ഗീസ് പാലയില്‍ പെരുന്നാളിന് കൊടിയേറ്റി.ഫാ.ഏല്യാസ് അരീയ്ക്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു.ഞായറാഴ്ച രാവിലെ 8.45ന് കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് സ്ലിബ എഴുന്നള്ളിക്കല്‍,പ്രദക്ഷിണം,നേര്‍ച്ച എന്നിവ ഉണ്ടാകും.

More Citizen News - Ernakulam