കാര്‍ഷിക സംസ്‌കാരത്തിന്റെ ഉണര്‍ത്തുപാട്ടായി കൊയ്ത്തുപാട്ട് ആലാപനം

Posted on: 13 Sep 2015



വൈപ്പിന്‍ : കാര്‍ഷിക സംസ്‌കാരത്തിന്റെ ഉണര്‍ത്തുപാട്ടായി മാറിയ കൊയ്ത്തുപാട്ട് ആലാപനം വ്യത്യസ്തമായ അനുഭവം പകര്‍ന്നു നല്‍കി. വൈപ്പിന്‍കരയിലെ കലാകാരന്മാരുടെ സംഘടനയായ വാവ ഞാറയ്ക്കല്‍ യൂണിറ്റാണ് ഞാറയ്ക്കല്‍ ലേബര്‍ കോര്‍ണറില്‍ പരിപാടി ഒരുക്കിയത്. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജൂഡ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോള്‍ തോമസ് അധ്യക്ഷനായി. ഞാറയ്ക്കല്‍ ശ്രീനി, കെ.കെ.സുരേന്ദ്രന്‍, പി.പി.ഗാന്ധി, ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ദാസന്‍ മഞ്ഞനക്കാട്, വിജയന്‍ നായരമ്പലം, ഗോപാല്‍ജി ഞാറയ്ക്കല്‍, കൈലാസന്‍ ഞാറയ്ക്കല്‍, ജാനമ്മ സുകുമാരന്‍, ഐഷ കൈലാസന്‍ തുടങ്ങിയവര്‍ കൊയ്ത്തുപാട്ടുകള്‍ പാടി.

More Citizen News - Ernakulam