ജൈവ പച്ചക്കറി കൃഷി ബോധവത്കരണ സെമിനാര്‍

Posted on: 13 Sep 2015



മൂവാറ്റുപുഴ: മുളവൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും മുളവൂര്‍ വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷി ബോധവത്കരണ സെമിനാര്‍ നടത്തി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ. ശെല്‍വ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.എം.അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മക്കാര്‍, കെ.എം.പരീത്, കെ.എം.ഷക്കീര്‍, ജയലക്ഷ്മി, ടി.കെ.അലിയാര്‍, എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam