ജനറല്‍ നഴ്‌സിങ്‌

Posted on: 13 Sep 2015കൊച്ചി: എറണാകുളത്ത് കടവന്ത്രയില്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സിന്റെ (മൂന്ന് വര്‍ഷം) അടുത്ത അധ്യയന വര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റോടു കൂടി പ്രവേശനം ആരംഭിച്ചിരിക്കുന്നു.
2015 ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് പ്ലൂസ്ടുവോ തത്തുല്യ പരീക്ഷയോ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
31.12.2015-ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. അപേക്ഷകര്‍. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.09.2015 വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പ്രിന്‍സിപ്പലുമായി ബന്ധപ്പെടണം.

More Citizen News - Ernakulam