എളങ്കുന്നപ്പുഴ ഇ.പി. സ്‌കൂളിന് പി.ടി.എ. അവാര്‍ഡ്‌

Posted on: 13 Sep 2015വൈപ്പിന്‍ : എളങ്കുന്നപ്പുഴ യൂറോപ്യന്‍ പ്രൈമറി സ്‌കൂള്‍ വൈപ്പിന്‍ ഉപ ജില്ലയിലെ മികച്ച പി.ടി.എ.യ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ് നേടി. തുടര്‍ച്ചയായി 5-ാം തവണയാണ് ഈ സ്‌കൂള്‍ അവാര്‍ഡ് നേടുന്നത്. ഇടപ്പള്ളി ഗവ. ടി.ടി.ഐ.യില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് ഹൈബി ഈഡന്‍ എം.എല്‍. എ.യില്‍ നിന്ന് അവാര്‍ഡ് തുകയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം. കെ. ഷൈന്‍മോന്‍, ഡിഇഒ പി.ജി.സുഭദ്രവല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.

More Citizen News - Ernakulam