ഫോര്‍ട്ടുകൊച്ചി ബോട്ട് സര്‍വീസ് : സിപിഎം സമരം പത്ത് ദിവസം പിന്നിട്ടു.

Posted on: 13 Sep 2015



വൈപ്പിന്‍ : ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ബോട്ട്-ജങ്കാര്‍ സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഗോശ്രീ കവലയില്‍ നടത്തി വരുന്ന സമരം പത്ത് ദിവസം പിന്നിട്ടു. ശനിയാഴ്ച എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകരാണ് ധര്‍ണ നടത്തിയത്. എസ്. ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.എ. സാജിത് അധ്യക്ഷനായി. എം.കെ. ശിവരാജന്‍, എ.എസ്. അരുണ, ഫിലോമിന ആന്റണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam