വിഭിന്നശേഷിയുള്ള കുട്ടികളുടെ ക്യാമ്പ്
Posted on: 13 Sep 2015
കൊച്ചി: സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് (സി.ഇ.എഫ്.ഇ.ഇ.) പദ്ധതിയായ 'ജ്യോതി'യുമായി ചേര്‍ന്ന് വിഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കും. തിങ്കളാഴ്ച കാക്കനാട് കളക്ടറേറ്റ് വളപ്പില്‍ നടക്കുന്ന ക്യാമ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കായുള്ള സ്പെഷല്‍ ഉപകരണങ്ങളുടെ വിതരണം മെഗാ സ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിക്കും.
ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാവര്ത്തക്കായി 14-ാം തീയതി രാവിലെ 8.30ന് രജിസ്ട്രേഷന് ഉണ്ടായിരിക്കും. വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അവസരം.