ചരിയംതുരുത്ത് പള്ളിയില്‍ തിരുനാളിന് കൊടികയറി
Posted on: 13 Sep 2015
വരാപ്പുഴ: ചരിയംതുരുത്ത് പള്ളിയില്‍ തിരുനാളിന് കൊടികയറി. കൊടിയേറ്റ ചടങ്ങുകള്‍ക്ക് ഫാ. പോള്‍ തുണ്ടിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും കാഴ്ച സമര്‍പ്പണവും കുടുംബയൂണിറ്റുകളുടെ വിവിധ കലാപരിപാടികളുമുണ്ടായി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെയും വൈകീട്ടും നടക്കുന്ന ദിവ്യബലിക്ക് ഫാ. ക്ലമന്റ് വള്ളുവശ്ശേരി, ഫാ.ജോസഫ് ബിനു പണ്ടാരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.