ഹോസ്റ്റല്‍ സമുച്ചയം തുറന്നു

Posted on: 13 Sep 2015കൂത്താട്ടുകുളം: ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ഹോസ്റ്റല്‍ സമുച്ചയം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപനത്തിലും പാഠ്യേതര വിഷയങ്ങളിലും കൈവരിച്ച നേട്ടങ്ങളെ ആസ്​പദമാക്കി 12 അധ്യാപകര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഭിനന്ദനക്കത്ത് ചടങ്ങില്‍ മന്ത്രി നല്‍കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഐബന്‍ ജോണ്‍സന്‍ , ജെനീറ്റ ബിജു, ഹരിഗോവിന്ദ്, ഹരിനന്ദ് സോംകുമാര്‍ , ലിയോ പോള്‍ റോബര്‍ട്ട് , കാതറിന്‍ ജോജു, ജെറിന്‍ ജോസ്, എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ നല്കി. ജോയിസ് മാമ്പള്ളില്‍ അധ്യക്ഷനായി. ഫാ. ജോണ്‍ ഏറന്യാകുളത്തില്‍ , കെ.ജി.ഷിബു, പൗലോസ് മാഞ്ഞാമറ്റം, അമിത സ്‌കറിയ,ഒ.പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam