കൊടികുത്തിയ കുന്ന് കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 13 Sep 2015



പറവൂര്‍: പുത്തന്‍വേലിക്കര പഞ്ചായത്ത് കൊടികുത്തിയ കുന്ന് കോളനി സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. സോമന്‍ നിര്‍വഹിച്ചു. ടി. ജി. അശോകന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, കെ. വി. ബൈജു, ഗീതാ ബാബു, റോസി ജോഷി, ഡ്യൂയി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവ് ചെയ്താണ് കോളനി നവീകരിക്കുന്നത്.

More Citizen News - Ernakulam