എല്‍.ഡി.എഫ്. അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Posted on: 13 Sep 2015
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തില്‍ പദ്ധതി വിഹിതം യു.ഡി.എഫ്. അംഗങ്ങള്‍ക്ക് മാത്രം വീതം വച്ചുനല്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫ്. അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അംഗങ്ങളായ കെ.എസ്.ഷാജി, ഫിലോമിന സെബാസ്റ്റ്യന്‍, ഐഷ സത്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപരോധം സി.പി.എം. ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ.ബാബു ഉദ്ഘാടനം ചെയ്തു.