ഹെറിറ്റേജ് സ്റ്റഡീസില്‍ സീറ്റൊഴിവ്‌

Posted on: 13 Sep 2015കൊച്ചി: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ആര്‍ക്കിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ് കണ്‍സര്‍വേഷന്‍ എന്നീ ഏകവത്സര പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. കണ്‍സര്‍വേഷന്‍ കോഴ്‌സില്‍ പ്രവേശനത്തിന് കെമിസ്ട്രി ഒരു വിഷയമായി ബിരുദം പാസ്സായിരിക്കണം.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 18ന് മുമ്പായി സെന്ററിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 -2776374.

More Citizen News - Ernakulam