ഐ.ആര്.സി.ടി.സി. സൗജന്യ പരിശീലനം
Posted on: 13 Sep 2015
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് സംഘടിപ്പിക്കുന്ന 'ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്' കോഴ്സിന്റെ പുതിയ ബാച്ച് സപ്തംബര്‍ 23ന് ആരംഭിക്കും.
യോഗ്യത 8-ാം ക്ലാസ് പാസ്, വയസ്സ് 18നും 28നും മദ്ധ്യേ. ഡിഗ്രി പാസ്സായവരോ, ഇതിനോടകം ഇത്തരം ട്രെയ്നിങ് പാസ്സായവരോ ഈ കോഴ്സിന് അര്‍ഹരല്ല. പരിശീലന കാലയളവില്‍ പ്രതിമാസം 1,500 രൂപ നിരക്കില്‍ സ്റ്റൈപ്പന്റും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കും.
യൂണിഫോം, ടൂള്‍ കിറ്റ്, കോഴ്സ് മെറ്റീരിയല്‍, ഉച്ചഭക്ഷണം എന്നിവ പരിശീലന കാലയളവില്‍ സൗജന്യമായി നല്‍കും. മറ്റു ജില്ലകളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് വാടക രസീത് ഹാജരാക്കുമ്പോള്‍ 2,000 രൂപ വാടകയിനത്തില്‍ തിരികെ നല്‍കും.
താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെയും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 'ദി റീജണല്‍ മാനേജര്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ്, നമ്പര്‍ 40/ 8194, സാലിഹ് ആര്‍ക്കേഡ് (ഫസ്റ്റ് ഫ്ളോര്‍), കോണ്‍വെന്റ് റോഡ്, എറണാകുളം -682035 എന്ന വിലാസത്തില്‍ എത്രയും വേഗം ലഭിക്കത്തക്കവിധം അയയ്ക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 9746740510. വെബ്സൈറ്റ്: www.irctc.com