'മാതൃഭൂമി മൈ ഹോം' എക്‌സിബിഷനില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍

Posted on: 13 Sep 2015കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മാതൃഭൂമി ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ആന്‍ഡ് ബില്‍ഡര്‍ എക്‌സ്‌പോ ആയ 'മൈ ഹോം' -ന്റെ ഭാഗമായി കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തും. 'കുരുന്നു മനസ്സുകളിലെ വീട്' എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍.
കുട്ടികള്‍ക്കായി കളറിങ്, ഡ്രോയിങ് ആന്‍ഡ് പെയിന്റിങ്, കുട്ടി ആര്‍.ജെ. എന്നീ മത്സരങ്ങളാണ് നടക്കുക.
സപ്തംബര്‍ 19 ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 8 വരെ നടക്കുന്ന 'കുട്ടി ആര്‍.ജെ.' മത്സരത്തില്‍ 'എന്റെ വീട്' എന്ന വിഷയത്തെക്കുറിച്ച് രസകരമായി സംസാരിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്. ഇവര്‍ക്ക് പ്രഗത്ഭരായ ആര്‍.ജെ. കളുമായി സംവദിക്കാന്‍ അവസരവും ലഭിക്കും.
20ന് രാവിലെ 11.30ന് നാല് വയസ്സ് മുതല്‍ ഏഴ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 'മൈ ലിറ്റില്‍ ഹോം' കളറിങ് മത്സരവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എട്ട് വയസ്സ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 'മൈ ഡ്രീം ഹോം' എന്ന വിഷയത്തില്‍ ഡ്രോയിങ് ആന്‍ഡ് കളറിങ് മത്സരവുമാണ് നടക്കുക.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും. പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9961005447.

More Citizen News - Ernakulam