കാലടിയില്‍ ഗണേശോത്സവത്തിന് ഒരുക്കങ്ങളായി

Posted on: 13 Sep 2015



കാലടി:കാലടി മഹാ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗണേശോത്സവത്തിന് ഒരുക്കങ്ങളായി. 17 മുതല്‍ 19 വരെ പഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. 17ന് 5.30ന് ഗണപതി ഹോമത്തെത്തുടര്‍ന്ന് വിഗ്രഹപ്രതിഷ്ഠ.പത്തിന് തിരുവൈരാണിക്കുളം വി.കെ.കേശവദാസിന്റെ ഗണേശപുരാണ പാരായണം. വൈകീട്ട് ആറിന് ഭജന.7.30ന് കോമഡി ഷോ. 18ന് 5.30ന് ഗണപതി ഹോമം, പത്തിന് ഗണേശപുരാണ പാരായണം,വൈകീട്ട് ആറിന് പ്രശാന്ത് വര്‍മയുടെ ഭജന-മാനസ ജപലഹരി, എട്ടിന് നൃത്തനൃത്യങ്ങള്‍.19ന് 5.30ന് ഗണപതിഹോമം,പത്തിന് ഗണേശപുരാണ പാരായണം,വൈകീട്ട് നാലിന് മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ നിന്നും ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള മഹാശോഭായാത്ര ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാലടി കവല,ആശ്രമം റോഡ് വഴി മുതലക്കടവില്‍ സമാപിക്കും. തുടര്‍ന്ന് ഗണേശവിഗ്രഹങ്ങള്‍ പെരിയാറില്‍ നിമജ്ജനം ചെയ്യും

More Citizen News - Ernakulam