അയ്യപ്പസേവാ സംഘം തൃക്കാരിയൂര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി

Posted on: 13 Sep 2015



കോതമംഗലം: അഖിലഭാരത അയ്യപ്പസേവാ സംഘം തൃക്കാരിയൂര്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജന. സെക്ര. എന്‍. വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നയനസുന്ദര മാരാര്‍ അധ്യക്ഷനായി. ശാഖാ ഗുരുനാഥനായ ചന്ദ്രശേഖര കുറുപ്പിനെ ആദരിച്ചു. ആലുവ വിവേകാനന്ദ യോഗാസന ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരനാന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.എന്‍. നാരായണന്‍ നമ്പൂതിരി, പി.എന്‍. മേനോന്‍, പറവൂര്‍ സത്യന്‍, സജീവ് സൗപര്‍ണിക തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam