സ്വവര്‍ഗാനുരാഗത്തെ ചികിത്സകൊണ്ട് നിയന്ത്രിക്കാനാവില്ല

Posted on: 13 Sep 2015കൊച്ചി: സ്വവര്‍ഗാനുരാഗത്തെ ചികിത്സകൊണ്ട് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലൈംഗികാരോഗ്യ വിദഗ്ദ്ധരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് പാരന്റ്ഹുഡ് ഇന്റര്‍നാഷണലിന്റെ ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടന സ്വവര്‍ഗാനുരാഗത്തെ രോഗമായല്ല, മറിച്ച് ജീവിത ശൈലിയായാണ് അംഗീകരിച്ചിട്ടുള്ളതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
ആന്‍ഡ്രോളജിസ്റ്റ് ഡോ. (കേണല്‍) കെ. രവീന്ദ്രന്‍ നായര്‍, ഇടപ്പള്ളി ഡോ. പ്രമോദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. കെ. പ്രമോദ്, ഡോ. ആശാ ജോസഫ്, ഡോ. എച്ച്. കൃഷ്ണമൂര്‍ത്തി, ഡോ. ടി. കാമരാജ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.

More Citizen News - Ernakulam