എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം

Posted on: 13 Sep 2015



കാലടി: ശ്രീമൂലനഗരം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികം 20ന് കരയോഗം ഹാളില്‍ ആഘോഷിക്കും. രാവിലെ 9.30ന് ആലുവ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് പി.കെ. കാര്‍ത്തികേയ മേനോന്‍ അധ്യക്ഷനാകും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ.രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. വിപുലീകരിച്ച ഹാളിന്റെ സമര്‍പ്പണം, കുടുംബസംഗമം, എന്‍ഡോവ്‌മെന്റ്, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടക്കും.

More Citizen News - Ernakulam