ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം: രേഖകള്‍ പരിശോധനയ്ക്ക് നല്‍കണം കോടതി

Posted on: 13 Sep 2015കൊച്ചി: ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതിയുടെ കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ദേവസ്വം ഓംബുഡ്‌സ്മാന്റെ ശുപാര്‍ശ പരിഗണിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സമിതി കണക്കുകള്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കണം.
ക്ഷേത്രത്തിലെ നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ക്ഷേത്ര ഉപദേശക സമതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും വരെ ഹര്‍ജിക്കാര്‍ ക്ഷേത്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളൊഴിച്ചുള്ള കാര്യങ്ങള്‍ക്ക് തുക സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.

More Citizen News - Ernakulam