കൊച്ചി തുറമുഖത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും -അരുണ്‍ ജെയ്റ്റ്‌ലി

Posted on: 13 Sep 2015കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വായ്പയിന്മേലുള്ള പിഴപ്പലിശയായ 729 േകാടി രൂപ ഒഴിവാക്കുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നല്‍കിയ ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് സംഘ് നല്‍കിയ നിവേദനം സ്വീകരിച്ച് മന്ത്രി ഉറപ്പുനല്‍കി.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ സാന്നിദ്ധ്യത്തില്‍ ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ബി.എം.എസ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍. നഗരേഷ്, ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. വിജയന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.

More Citizen News - Ernakulam