യൂത്ത് കോണ്‍ഗ്രസ് യോഗം
Posted on: 13 Sep 2015
പിറവം: വര്‍ഗീയ ഫാസിസത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ്
രാമമംഗലം സമിതി ഊരമനയില്‍ നടത്തിയ യോഗം അഖിലേന്ത്യ സെക്രട്ടറി അഡ്വ. മാത്യു കുഴല്നാടന് ഉദ്ഘാടനം ചെയ്തു. ശിവലി കവലയില്‍ കൂടിയ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം
പ്രസിഡന്റ് അലന് ബേബി അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ മാത്യു,
വൈസ് പ്രസിഡന്റ് മെബിന് ബേബി, കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട്, എല്‍ദോ ടോം പോള്‍, ബോബി അച്യുതന് തുടങ്ങിയവര്‍ സംസാരിച്ചു.